മെൽബൺ: മമ്മൂട്ടിയുടെ ക്‌ളാസിക് ഹിറ്റ് കാതലിനു ആസ്‌ട്രേലിയയിൽ വിജയാഘോഷം. കേരളത്തിൽ വൻ പ്രദർശനവിജയവും നിരൂപക പ്രശംസയും നേടി മുന്നേറുന്ന കാതൽ അതേ വിജയം ആസ്‌ട്രേലിയയിലും ആവർത്തിക്കുകയാണ്.
ആസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന കാതൽ വിജയാഘോഷങ്ങൾക്ക്  മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ നേതൃത്വം നൽകി. 

സാമൂഹിക പ്രവർത്തകനും ആദ്യ കാല മലയാളി കുടിയേറ്റക്കാരനുമായ തമ്പി ചെമ്മനം, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ സെക്രട്ടറി ഹരിഹരൻവിശ്വനാഥൻ, കമ്മിറ്റി മെമ്പർ ഡാനി ഷാജി, സൂര്യ ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ ആയ ലിയോ ജോർജ്, പ്രകാശ് നായർ, സാജു, പദ്മ രാജ ഗോപാൽ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾ ഞായറാഴ്ച മെൽബണിലെ വില്ലേജ് സിനിമാസ് ഫൗണ്ടൈൻ ഗേറ്റിൽ ഫാൻസ് ഷോയെ തുടർന്നാണ് ആണ് വിജയാഘോഷങ്ങൾ നടന്നത്. 
സിനിമ റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും തിയേറ്റർ നിറഞ്ഞു കവിഞ്ഞ ഫാൻസ്‌ ഷോ സിനിമയുടെ സ്വീകാര്യതയും വമ്പൻ പ്രദർശന വിജയവും ആണ് സൂചിപ്പിക്കുന്നത്.

വൻകിട വിതരണക്കാരായ സതെൺ സ്റ്റാർ മൂവീസ് കഴിഞ്ഞ വ്യാഴാഴ്ച ആണ് ചിത്രം ആസ്‌ട്രേലിയയിൽ പ്രദർശിപ്പിച്ചു തുടങ്ങിയത്.
അതേ സമയം ആസ്‌ട്രേലിയയിലെ പ്രശസ്തമായ അമീസ് ബേക്ക് ഹൗസ് തയ്യാറാക്കിയ ‘കാതൽ കേക്കിന്റെ ‘ ചിത്രങ്ങൾ ഇതിനോടകം ആസ്‌ട്രേലിയയിൽ വൈറൽ ആണ്. 
ആമി ആൻ ലിയോയുടെ നേതൃത്വത്തിൽ ആമീസ് ബേക്ക് ഹൗസ് മെൽബണിൽ  തയ്യാറാക്കിയ ഭീമൻ “കാതൽ കേക്ക് ” ആഘോഷ പരിപാടികൾക്ക് കൂടുതൽ നിറവും രുചിയും പകർന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *