ഇടുക്കി- ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് പിടിയില്‍. പാലാ സ്വദേശി മോളേപ്പറമ്പില്‍ മാത്യു ജോസ് (36), കുമളി ചെങ്കര സ്വദേശി സക്കീര്‍ മോന് (24) എന്നിവരാണ് കുമളി പോലീസിന്റെ പിടിയിലായത്. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ സ്വര്‍ണാഭരണവും പണവും കൈക്കലാക്കിയിട്ടുമുണ്ട്. സമൂഹ മാധ്യമം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായാണ് പരാതി.
കട്ടപ്പനയില്‍ വ്യാപാരം നടത്തുന്ന മാത്യു ജോസാണ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് കുമളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ സക്കീര്‍ മോനും യുവതിയെ പീഡിപ്പിച്ചു. പിന്നീട് പല തവണ യുവതിയുടെ നഗ്നചിത്രങ്ങള്‍ കാട്ടി സ്വര്‍ണവും പണവും കൈക്കലാക്കി. ഏകദേശം 35 ലക്ഷത്തിലധികം രൂപ ഇവര്‍ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. ഇടുക്കി പോലിസ് മേധാവിയുടെ നിര്‍ദേശാനുസരണം പ്രതികളെ ദല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പീരുമേട് ഡിവൈ. എസ്.പി എ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കുമളി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി. ഡി സുനില്‍ കുമാര്‍, എസ്. ഐ ജമാലുദ്ദീന്‍, സുബൈര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
2023 June 15Keralarape caseCrimearresttitle_en: two arrested in rape case