തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ പീഡനശ്രമം. പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭര്‍ത്താവ് ആശുപത്രിയില്‍ പോയ സമയത്ത് അയല്‍വാസി വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പരാതിക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവ് ഏറെനാളായി വൃക്കരോഗിയാണ്. അഞ്ച് മാസം മുമ്പാണ് ഇരുവൃക്കകളും തകരാറിലായതോടെ ഇവര്‍ ഭര്‍ത്താവിന് സ്വന്തം വൃക്ക ദാനം ചെയ്തത്. സംഭവം നടന്ന ദിവസം തുടര്‍പരിശോധനയ്ക്കായി ഭര്‍ത്താവ് മകനുമൊപ്പം ആശുപത്രിയില്‍പോയ സമയത്താണ് അയല്‍വാസിയായ സുഗുണന്‍ എന്നയാൾ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവസമയം സമയത്ത് വീട്ടിലെ പ്രായമായ ഭര്‍തൃമാതാവും മകളും ഉറങ്ങുകയായിരുന്നു. അടുക്കളയില്‍ പാചകംചെയ്യുകയായിരുന്ന സ്ത്രീയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. പീഡന ശ്രമത്തനിടെ ഇയാളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *