അവർ വേർപിരിയുന്നു..? ആഷ് – അഭിഷേക് ജോഡി വേർപിരിയുന്നുവെന്നും വേർപിരിഞ്ഞുവെന്നും ഉള്ള വാർത്തകളാണ് ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളിലെല്ലാം. 16 വർഷത്തെ അവരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല എന്നും പറയപ്പെടുന്നു. ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മകൾ അമിതാബ് ഇടപെട്ടാണ് പരിഹരിച്ചിരുന്നതത്രെ.
ഇതിനു കാരണമായി ആളുകൾ പറയുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന് അഭിഷേക് ബച്ചൻ പൊതുപരി പാടികളി ൽപ്പോലും തൻ്റെ വിവാഹ മോതിരം അണിയുന്നില്ല. രണ്ട് മുംബൈയിൽ നീത മുകേഷ് അംബാ നിയുടെ കൾച്ചറൽ സെന്റർ (NMACC) ഉദ്‌ഘാടനത്തിന് ഐശ്വര്യ റായിയും മകൻ ആരാധ്യയുമാണ് പങ്കെടുത്തത്.
അഭിഷേക് ,അമിതാബ് എന്നിവരും സന്നിഹിതരായിരുന്നില്ല. മൂന്ന് അടുത്തിടെ ഐശ്വര്യ റായിയുടെ അച്ഛന്റ്റെ ചരമവാർ ഷിക ദിനത്തിലും ഐശ്വര്യയും മകളും മാത്രമാണ് അമ്മയ്‌ക്കൊപ്പം ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്.
ഇവർ ഇരുവരും തമ്മിലുള്ള ഉരസലുകൾ വർഷങ്ങളായി തുടങ്ങിയെന്നാണറിവ്. അവസരങ്ങളില്ലാതെ അഭി ഷേക് ബച്ചൻ സിനിമാ ഫീൽഡിൽ നിന്നും ഔട്ട് ആയതും സിനിമ ഫീൽഡിലും ലോകമെമ്പാടുമുള്ള മോഡ ലിംഗ്, പരസ്യ കമ്പനികളിലും ഐശ്വര്യയുടെ മാർക്കറ്റ് നല്ല നിലയിൽ തുടരുന്നതുമൊക്കെ ഇവർക്കിടയിൽ വിഷയങ്ങളായി മാറി.
ആഷ് സ്ഥിരമായി തിരക്കിലാകുന്നതും അഭിഷേക് വീട്ടിൽ ഒറ്റപ്പെടുന്നതും ദാമ്പത്യബന്ധത്തിൽ വിള്ളലുളവാക്കി. അതുമൂലം തമിഴ് മൂവികളിൽനിന്നുവരെ തനിക്കുവരുന്ന ഓഫറുകൾ ഒഴിവാക്കാൻ ഐശ്വര്യ നിർബന്ധിതയായി. പൊന്ന്യൻ സെൽവൻ സെറ്റുകളിലും പരിപാടികളിലും അഭിഷേക് ഒപ്പം പോയിരുന്നില്ല.
ഇതിനിടെ അമിതാബ് ബച്ചൻ മരുമകളായ ഐശ്വര്യ റായിയെ ട്വിറ്ററിൽ അൺഫോളോ ചെയ്തതായും വാർത്തയുണ്ട്.
ബോളിവുഡിലെ പവർഫുൾ ജോഡികളായ ഇവർ വേർപിരിയുന്നു എന്ന വാർത്തകൾ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, നവഭാരത് ടൈംസ്, DNA ഇന്ത്യ, ദൈനിക് ഭാസ്‌ക്കർ.ആജ് തക്ക് ഉൾപ്പെടെ എല്ലാ മാദ്ധങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ സ്ഥിരീകരണം ഇനിയും ലഭിക്കേണ്ടതുണ്ട്.