2009 മുതൽ മൂന്നുതവണ കോൺഗ്രസ്സ് പാർട്ടിയുടെ രാജ്യസഭാ എം.പി ആയിരുന്നു ധീരജ് പ്രസാദ് സാഹു. 1977 ൽ യൂത്ത് കോൺഗ്രെസ്സിലൂടെയാണ്‌ രാഷ്ട്രീയ പ്രവേശനം.
പിതാവ് ശിവ പ്രസാദ് സാഹു കോൺഗ്രസ് ടിക്കറ്റിൽ റാഞ്ചിയിൽനിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുൻപ് ഇദ്ദേഹത്തിന്റെ ഒറീസ്സ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വീടുകളിൽ നിന്ന് ഇൻകം ടാക്സ് വകുപ്പ് 300 കോടിയോളം രൂപ പിടിച്ചെടുത്തത് ഇപ്പോൾ വലിയ വാർത്തയാണ്.
2018 ൽ തെരഞ്ഞെടുപ്പ് കമ്മീഷന് ധീരജ് പ്രസാദ് സാഹു നൽകിയ സത്യവാങ്മൂലത്തിൽ തൻ്റെ ആകെ സ്വത്ത് 34.83 കോടിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ മൊത്തം 2.04 കോടിയുടെ ആഭരണങ്ങൾ, വാഹനങ്ങൾ, നിക്ഷേപങ്ങൾ എന്നിവയും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ യാഥാർഥ്യം എന്താണെന്ന് ജനം ഇപ്പോഴാണറിയുന്നത് ? 300 കോടിയോളം പിടിച്ചെടുത്തത് കൂടാതെ അതിലിരട്ടി അദ്ദേഹത്തിന് സ്വത്തുക്കൾ ഉണ്ടാകാം എന്നാണ് അനുമാനം.
പിടിച്ചെടുത്ത നോട്ടുകൾ ഇപ്പോൾ എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തുക ഇതിൽ അധികം വരാം. 36 നോട്ടെണ്ണൽ മെഷീനുകളാണ് ഇതിനായി എത്തിച്ചിരിക്കുന്നത്.
ഇത് ഒരു പ്രത്യേക പാർട്ടിയുടെ വിഷയമല്ല. ഒട്ടുമിക്ക നേതാക്കളും തങ്ങളുടെ യഥാർത്ഥ സ്വത്തുവിവരങ്ങളും അവയുടെ മാർക്കറ്റ് വിലയും മറച്ചുവച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നൽകുന്നത്.

നമ്മുടെ മന്ത്രി സജി ചെറിയാൻ തന്നെ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്കാകെ 35 ലക്ഷത്തിന്റെ സ്വത്തുമാത്രമാണുള്ളതെന്ന് സത്യവാങ്മൂലം നൽകിയ അദ്ദേഹം ഒരു ടി വി ചാനലിൽ തുറന്നു പറഞ്ഞു തൻ്റെ വീടിനും വസ്തുവിനും നാലുകോടി രൂപ വിലവരുമെന്ന്.
ഇതൊന്നും ആരും പരാതിയായി നൽകാറില്ല. കാരണം ഒട്ടുമിക്ക നേതാക്കളും ഇതുതന്നെയാണ് ചെയ്തിരി ക്കുന്നത്. ഇതിൽ പാർട്ടി വ്യത്യാസമൊന്നുമില്ല.എല്ലാം കണക്കാണ്.
ഇത്തരത്തിൽ വ്യാജ അഫിഡവിറ്റ് നൽകുന്ന നേതാക്കൾക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം തീരഞ്ഞെടപ്പ് കമ്മീഷന് പരിമിതമാണ്.
നേതാക്കന്മാരിൽ പലരും പ്രസംഗിക്കുന്നതുപോലെയല്ല അവരുടെ പ്രവർത്തനങ്ങളും ജീവിതരീതികളു മെന്നതിന് തെളിവായി നമ്മുടെ ചുറ്റും ഇന്നലെവരെ സൈക്കിളിലും മോട്ടോർ സൈക്കിളിലും നടന്നി രുന്നവർ ഇന്ന് ഇന്നോവയും ഇരുനില വീടുകളുമായി വിലസുന്നതുപോരേ ഉദാഹരണങ്ങൾ..?
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed