പിണറായിക്കെതിരെ മിണ്ടിയാൽ പ്രതിയാക്കുന്ന അവസ്ഥ. കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നതുകൊ​ണ്ടു മാ​ത്രം പു​റ​ത്തി​റ​ങ്ങി ന​ട​ക്കാൻ പറ്റുന്നു. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണ് ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര. മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ വാ‌​യ തു​റ​ന്നാ​ൽ മന്ത്രിമാരും പ്രൈവറ്റ് സെക്രട്ടറിമാരും പ്രതിക്കൂട്ടിലാവും. എൽഡിഎഫ് സർക്കാർ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഭ​യ കേ​ന്ദ്ര​മാ​യി മാ​റിയെന്ന് പി സി ​ജോ​ർ​ജ്

കോ​ട്ട​യം: എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജ​ന​പ​ക്ഷം നേ​താ​വ് പി സി ജോ​ർ​ജ്. കേ​ര​ള​ത്തി​ലെ ഇ​ട​ത് സ​ർ​ക്കാ​ർ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഭ​യ കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്നും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്രയെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.
പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​രെ​ങ്കി​ലും ശ​ബ്ദി​ച്ചാ​ലോ സ​മ​രം ന​ട​ത്തി​യാ​ലോ പ്ര​തി​യാ​കു​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കൊ​ണ്ടു മാ​ത്ര​മാ​ണ് താ​ൻ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൃ​ഷി, ആ​രോ​ഗ്യം വ്യ​വ​സാ​യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി സ​ർ​വ മേ​ഖ​ല​ക​ളെ​യും ത​ക​ർ​ത്ത ഭ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​ക​ടം 4.67 ല​ക്ഷം കോ​ടി​യാ​യി മാ​റി​യി​ട്ടും ധൂ​ർ​ത്തും അ​ഴി​മ​തി​യും സ​ർ​ക്കാ​ർ തു​ട​രു​ക​യാ​ണ്. സ്വ​ർ​ണ ക​ള്ള​ക​ട​ത്ത്, ലൈ​ഫ് മി​ഷ​ൻ കോ​ഴ എ​ന്നീ കേ​സു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ണ്.
കെ ​റെ​യി​ൽ പ​ദ്ധ​തി വ​ഴി കോ​ടി​ക​ളു​ടെ ക​മ്മീ​ഷ​ൻ അ​ടി​ക്കാ​നാ​യി​രു​ന്നു ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന് പി​ന്നാ​ക്കം പോ​കേ​ണ്ടി വ​ന്ന​ത്.
മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ വാ‌​യ തു​റ​ന്നാ​ൽ ഒ​രു മ​ന്ത്രി​യും, ര​ണ്ട് മു​ൻ മ​ന്ത്രി​മാ​രും, പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രും പ്ര​തി​ക്കൂ​ട്ടി​ലാ​കു​മെ​ന്നും പി.​സി. ജോ​ർ​ജ് ആ​രോ​പി​ച്ചു. കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

By admin

Leave a Reply

Your email address will not be published. Required fields are marked *