കൊണ്ടോട്ടി-കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടിയുടെ മൂന്നര കിലോ സ്വർണവുമായി നാല് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.മലപ്പുറം തവനൂർ അൻവർ സാദത്ത് (33), മലപ്പുറം കോട്ടക്കൽ ഷാഹിർഷാഹിഫാൻ (28), വയനാട് മേപ്പാടി മുഹമ്മദ് ഫാസിൽ (32), മലപ്പുറം കൂരിയാട് അബ്ദുൽ കബീർ (36)എന്നിവരാണ് സ്വർണം ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് അൻവർ സാദത്ത് കരിപ്പൂരിലെത്തിയത്. 91ലക്ഷം രൂപ വിലവരുന്ന 1062 ഗ്രാം സ്വർണമാണ് കൊണ്ട് വന്നത്. എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ ഷാഹിർ 49 ലക്ഷം രൂപ വിലവരുന്ന 871 ഗ്രാം സ്വർണവും, ഷാർജയിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ഫാസിൽ 35 ലക്ഷം രൂപ വിലവരുന്ന 626ഗ്രാം സ്വർണവുമാണ് ഒളിപ്പിച്ച് കൊണ്ട് വന്നത്.കബീർ 48 ലക്ഷം രൂപയുടെ 844ഗ്രാം സ്വർണമാണ് കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ചത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് വെച്ചാണ് നാല് പേരും സ്വർണം കടത്താൻ ശ്രമിച്ചത്.
 
2023 December 10Saudikaripurgoldtitle_en: Gold seized from Karipur

By admin

Leave a Reply

Your email address will not be published. Required fields are marked *