കൊച്ചി- നവകേരള സദസിനും മുഖ്യമന്ത്രിക്കുമെതിരെ കരിങ്കൊടിക്ക് പകരം തിരുവനന്തപുരംവരെ കറുത്ത ഷൂ ആയിരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വാർത്താസമ്മേളനത്തിലാണ് കെ.എസ്.യു നേതാവ് തീരുമാനം അറിയിച്ചത്. കരിങ്കൊടികൾ മാറ്റി തിരുവനന്തപുരത്തേക്ക് എത്തും വരെ ഇനി ഷൂ കൊണ്ടായിരിക്കും പ്രതിഷേധം രേഖപ്പെടുത്തുക. സമരത്തിന്റെ ഗതി മാറ്റാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആഡംബര യാത്ര നടത്തുകയാണ് സർക്കാർ. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഗുണ്ടകൾ ചെയ്യുന്നതിലും ഭീകരമായാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിക്കുന്നത്. പോലീസിന്റെ നരനായാട്ടിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
2023 December 10KeralaPinarayi Vijayanksutitle_en: ksu press meet