കൊച്ചി – നിങ്ങള്‍ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടത്. നോട്ടീസ് വരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും അടക്കം നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി തീരുമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ ജനകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമെ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിരുന്നു. കേസില്‍ ഇവരുടെ വാദങ്ങള്‍ കൂടി കേട്ട ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ കണ്ടെത്തിയിരുന്നു. 
 
2023 December 8KeralaReaction of CMHighcourt orderSending notice to CMDaughter.. ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Reaction of Chief Minister on high court sending notice to CM and Daughter

By admin

Leave a Reply

Your email address will not be published. Required fields are marked *