പത്തനംതിട്ട: തിരുവല്ലയില്‍ അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി നീതു(20)വാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നത്. ഗര്‍ഭം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു ഇവര്‍. വാടക വീട്ടിലാണ് ഇവര്‍ കുട്ടിയെ പ്രസവിച്ചത്.