ഡല്‍ഹി: പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്. ക്യാബിനറ്റ് മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
‘മോദി ജി കാ സ്വാഗത് ഹേ’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു നേതാക്കന്‍മാര്‍ മോദിയെ സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ മോദിയെ ഷാള്‍ അണിയിച്ചു/
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനിടെയും രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.
കൂട്ടായ പ്രവര്‍ത്തനത്തോടെ മുന്നോട്ട് പോയതാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് വിജയത്തിന് കാരണമെന്ന് മോദി പറഞ്ഞു. തന്നെ മോദി ജി എന്ന് വിളിക്കന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലം ഉണ്ടാക്കും. താന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും ആദരണീയമായ വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്നും മോദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed