ബെംഗളൂരു: ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് വാങ്ങിയ ഷാംപുവിന് അധിക വില ഈടാക്കിയ സംഭവത്തിൽ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 2019 ഒക്ടോബറിലാണ് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്കിടെ ബംഗളൂരു സ്വദേശിനിയായ 34 കാരി പതഞ്ജലി കേശ് കാന്തി പ്രോട്ടീൻ ഹെയർ ക്ലെൻസറിന്റെ ഒരു കുപ്പി ഓർഡർ ചെയ്തത്.
ഒക്ടോബർ 3 ന് ഷാംപൂ എത്തുകയും 191 രൂപ ഫോൺ പേ വഴി നൽകുകയും ചെയ്തു. എന്നാൽ ഷാംപുവിന്റെ കുപ്പിയിൽ 95 രൂപയാണ് വിലയായി കാണിച്ചത്. ബില്ലിലാകട്ടെ 191 രൂപയെന്നും രേഖപ്പെടുത്തിയിരുന്നു.
കൂടുതൽ പരിശോധനയിൽ ഇതേ ഉൽപ്പന്നത്തിന് 140 രൂപയും ഷിപ്പിങ് ചാർജായി 99 രൂപ അധികവും രേഖപ്പെടുത്തിയതായി കണ്ടെത്തി. ഫ്‌ളിപ്പ് കാർട്ട് കസ്റ്റർമർ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ റീഫണ്ടിനായി ഉൽപ്പന്നം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സൂറത്തിൽ നിന്നുള്ള ഷാംപൂ വിൽപ്പനക്കാർക്കെതിരെ ഫ്‌ലിപ്പ്കാർട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കണ്ടെത്തി.