ധാരാളം ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങൾ ഏറെയാണ്. ജിഞ്ചറോളുകൾ എന്നറിയപ്പെടുന്ന പ്രധാന ഫൈറ്റോ ന്യൂട്രിയന്റുകൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മൈക്രോബയോമിനെ പിന്തുണയ്ക്കാൻ സഹായിക്കും.

2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊണ്ണത്തടിയിൽ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാൽ പതിവായി ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ഇഞ്ചി ചായയായി കുടിക്കുന്നതോ ആരോ​ഗ്യത്തിന് സഹായകമാണ്.
അൽഷിമേഴ്സിനെ പ്രതിരോധിക്കാനും ഇഞ്ചി ചായ നല്ലതാണ്. രക്ത ചക്രമണം വർദ്ധിപ്പിക്കുന്നതിനും ഇഞ്ചി ചായ വളരെ നല്ലതാണ്. യാത്രയ്ക്ക് മുമ്പ് ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് ഓക്കാനം, ഛർദ്ദി എന്നിവ തടയാൻ സഹായിക്കും.
ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവരിൽ ഇൻസുലിൻ അളവ്, ഹീമോഗ്ലോബിൻ A1C, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കും.
ഇഞ്ചി ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം…
വേണ്ട ചേരുവകൾ…
ഇഞ്ചി ചെറുതായി മുറിച്ചത്          1 കഷ്ണം
വെള്ളം                                               1 ഗ്ലാസ്
നാരങ്ങ നീര്                                    1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഇഞ്ചി മുറിച്ചത് വെളളത്തിലിട്ട് തിളപ്പിക്കുക. ഏഴോ എട്ടോ മിനുട്ട് ചെറിയ തീയിൽ തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ നീര് ചേർക്കുക. തീ ഓഫ് ചെയ്തശേഷം ചൂട് കുറയുമ്പോൾ തേൻ ചേർത്ത് കുടിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *