കൊച്ചി – മൂന്നാമത് പ്രൈംവോളിബോള്‍ ലീഗിലെ താര ലേലത്തിന് മുന്നോടിയായി നാല് കളിക്കാരെ കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ് നിലനിര്‍ത്തി. വ്യാഴാഴ്ച ബംഗളൂരുവിലാണ് താര ലേലം. അഞ്ഞൂറിലേറെ കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് വിദേശ കളിക്കാരെ നേരിട്ട് ടീമിലെടുക്കാനും ഇത്തവണ ടീമുകള്‍ക്ക് അനുവാദമുണ്ട്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റേതാണ് കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 22 വരെയാണ് പ്രൈംവോളി ലീഗിന്റെ അടുത്ത സീസണ്‍.
അറ്റാക്കര്‍മാരായ എറിന്‍ വര്‍ഗീസ്, ജോര്‍ജ് ആന്റണി, ഓപ്പസിറ്റ് ഹിറ്റര്‍ ജിബിന്‍ സെബാസ്റ്റ്യന്‍, മിഡില്‍ ബ്ലോക്കര്‍ ബി.എസ്. അഭിനവ് എന്നിവരെയാണ് കൊച്ചി നിലനിര്‍ത്തിയത്.
2023 December 6Kalikkalamtitle_en: prime volley league kochi