അബുദാബി- യു.എ.ഇയിലെ ചില ബീച്ചുകൡ കടല്‍വെള്ളം ഇരച്ചുകയറി. ശക്തമായ തിരമാലകളെത്തുടര്‍ന്നാണിത്. വ്യാഴാഴ്ച വരെ കനത്ത തിരമാലകളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഫുജൈറയിലെ ബീച്ചുകളും അപകടകരമായ നിലയിലാണെന്നും കടലില്‍ ഇറങ്ങരുതെന്നും ഫുജൈറ പോലീസ് അറിയിച്ചു.
അറബിക്കടലിന്റെ ആഴങ്ങളില്‍ ഉത്ഭവിച്ച കനത്ത സമുദ്രതരംഗങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. അതിശക്തമായ തിരമാലകള്‍ തുടരെത്തുടരെ ഉണ്ടാകാനിടയുണ്ട്.
 
 
2023 June 14GulfUAEtitle_en: UAE weather alert: Beaches battle seawater influx, residents told to avoid swimming

By admin

Leave a Reply

Your email address will not be published. Required fields are marked *