തൃശൂർ: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതി​രെ ലോക്സഭയിൽ അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകിയ കോൺഗ്രസ്​ എം.പി ടി.എൻ. പ്രതാപന്‍റെ നടപടി നല്ല നീക്കമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതുവരെ പിന്തുടർന്ന തെറ്റ്​ തിരുത്താൻ തീരുമാനിച്ചെങ്കിൽ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരള സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രസ്തുത വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപൻ എം.പി. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *