കാളിദാസ് ജയറാമിനെ നായകനാക്കി വിനിൽ സക്കറിയ വർഗീസ് സംവിധാനം ചെയ്യുന്ന ‘രജനി’എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകർക്കരികിൽ. ‘കണ്ണുനീർ തുള്ളികൾ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ടിന് ഫോർ മ്യൂസിക് ഈണമൊരുക്കി. ഹരിത ബാലകൃഷ്ണൻ ആണ് ഗാനം ആലപിച്ചത്.
‘കണ്ണുനീർ തുള്ളികൾ തോർന്നിടാ രാവുകൾ
മൂകമീ വീഥിയിൽ നിന്റെ കാൽപ്പാടുകൾ
പാതിയില്‍ മാഞ്ഞിടും നിൻ വാക്കുകൾ
മൗനവും തേങ്ങിടും ഈ വേളകൾ…’
‘കണ്ണുനീർ തുള്ളികൾ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിതയുടെ ഹൃദ്യമായ ആലാപനം ആദ്യ കേള്‍വിയിൽത്തന്നെ മനസ്സില്‍ പതിയുന്നുവെന്നാണ് പ്രേക്ഷകപ്രതികരണം.