ജീവിതത്തിൽ സാമ്പത്തികമായി ഉള്ള പല ടേണിങ് പോയിന്റുകളും ഉണ്ടായത് ഗൾഫ് ഷോയിൽ നിന്നുമാണെന്ന് നടൻ ടിനി ടോം. ആദ്യത്തെ വീടിന്റെ ഓരോ ഇഷ്ടികയിൽ പോലും ഗൾഫ് മലയാളികളുടെ വിയർപ്പ് ഉണ്ടെന്ന് താൻ അഭിമാനത്തോടെ പറയുമെന്നും നടൻ പറയുന്നു. 
ഒരുപാട് കഥകൾ പറയാനുണ്ട് ഷോയ്ക്കിടയിൽ വച്ച് നടക്കുന്നത്. ഒരു സ്പോൺസറിനെ മറപറ്റി വരുന്ന ചില മുഖം മൂടി അണിഞ്ഞ ചില ആളുകളെകുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് ഞാൻ പറയുന്നില്ല, നമ്മൾക്ക് ജബ്ബാർ എന്നപേര് നൽകി വിളിക്കാം. ആള് കാസറഗോഡുകാരന് ആണ്. ആദ്യം എന്നോട് ദിലീപിന്റെ കൂട്ടുകാരൻ ആണ് എന്നൊക്കെ പറഞ്ഞിരുന്നു. എന്റെ കൂടെ നടിമാർ ഒക്കെയുണ്ടായിരുന്നു, ചാഞ്ചലും ഷംനയും ഒക്കെ ആ ടീമിൽ ഉണ്ടായിരുന്നു.
ഒരിക്കൽ ഈ ജബ്ബാർ വന്നിട്ട് ചഞ്ചലിനെ പരിചയപെടുത്തണം എന്ന് പറഞ്ഞു. ഞാൻ പരിചയപ്പെടുത്തി. ഇയാൾ പെട്ടെന്ന് കേറി ചഞ്ചലിനെ പിടിച്ചുകളഞ്ഞു. എനിക്ക് ചക്കരക്കുടം കണ്ടാൽ കൈ ഇടാൻ തോന്നും എന്നാണ് അയാൾ പറഞ്ഞത്. ഞാൻ ആകെ തകർന്നുപോയി. മാറ്റിനിർത്തി ഞാൻ കുറെ ചീത്ത പറഞ്ഞു. എങ്ങനെ ഒഴിവാക്കും എന്നുപോലും അറിയാത്ത അവസ്ഥ വരെ ഷോകളിൽ വച്ച് ഉണ്ടായിട്ടുണ്ടെന്നും ടിനി കഥയിൽ പറയുന്നുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *