ലണ്ടന്‍: പലസ്തീനിലെ ഗാസയ്ക്കു മുകളില്‍ നിരീക്ഷണം നടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ഹമാസ് ഇനിയും മോചിപ്പിച്ചിട്ടില്ലാത്ത ബന്ദികളെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം.
ഇതിനായി വ്യോമസേനയുടെ നിരീക്ഷണ വിമാനമാണ് അയയ്ക്കുക. ആയുധങ്ങളില്ലാതെ നിരീക്ഷണ ദൗത്യത്തിനായി മാത്രമാണ് വിമാനം പറത്തുകയെന്ന് ബ്രിട്ടീഷ് മന്ത്രി വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു.
ഇസ്രായേലില്‍ ഹമാസ് ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണത്തില്‍ 12 ബ്രിട്ടീഷുകാര്‍ കൊല്ലപ്പെടുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തതായി ബ്രിട്ടന്‍ പറയുന്നു.