കൊച്ചി: ദക്ഷിണേഷ്യന്‍ ഉള്ളടക്കങ്ങള്‍ക്കായുള്ള ലോകത്തെ ഏറ്റവും വലിയ സ്ട്രീമിങ് സേവനദാതാക്കളായ സീ5 ഗ്ലോബല്‍ അമേരിക്കയില്‍ വിവിധ ദക്ഷിണേഷ്യന്‍ സ്ട്രീമിങ് സംവിധാനങ്ങളെ സീ5 ഗ്ലോബലിനുളളില്‍ ലഭ്യമാക്കുന്ന ആഡ് ഓണുകള്‍ അവതരിപ്പിച്ചു. ദക്ഷിണേഷ്യന്‍ വിനോദ പ്ലാറ്റ്ഫോമുകളെല്ലാം സീ5 ഗ്ലോബലില്‍ തന്നെ ലഭ്യമാകുന്ന ഏകജാലക മായിരിക്കും ഈ ആഡ് ഓണുകള്‍. ആഡ് ഓണ്‍ വിലകള്‍ 1.49 ഡോളര്‍ മുതലായിരിക്കും ആരംഭിക്കുക.
മുംബൈയില്‍ ബോളിവുഡ് സെലിബ്രിറ്റികളും വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ വെച്ച് സീ5 ഗ്ലോബല്‍ ഡിജിറ്റല്‍ ബിസിനസ് ആന്‍റ് പ്ലാറ്റ്ഫോംസ് പ്രസിഡന്‍റ് അമിത് ഗോയങ്ക, ചീഫ് ബിസിനസ് ഓഫിസര്‍ അര്‍ച്ചന ആനന്ദ് എന്നിവര്‍ സീ5 ഗ്ലോബല്‍ ആഡ് ഓണുകള്‍ പുറത്തിറക്കി.
അമേരിക്കന്‍ വിപണിയിലെ ഏറ്റവും വലിയ ദക്ഷിണേഷ്യന്‍ സ്ട്രീമിങ് സംവിധാനമെന്ന തങ്ങളുടെ നേതൃസ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ് ആഡ് ഓണുകളുടെ അവതരണം എന്ന് സീ5 ഗ്ലോബല്‍ ചീഫ് ബിസിനസ് ഓഫിസര്‍ അര്‍ച്ചന ആനന്ദ് പറഞ്ഞു. വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള ഏറ്റവും മികച്ച ദക്ഷിണേഷന്ത്യന്‍ ഉള്ളടക്കങ്ങള്‍ സീ5 ഗ്ലോബലിനുള്ളില്‍ തന്നെ ലഭ്യമാക്കുന്നതായിരിക്കും ഈ ആഡ് ഓണുകളെന്നും അര്‍ച്ചന ആനന്ദ് പറഞ്ഞു.
എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളും ഉള്ള സിംപ്ലി സൗത്ത്, മലയാളം നല്‍കുന്ന ഐസ്ട്രീം, ഗുജറാത്തി നല്‍കുന്ന ഓഹോ ഗുജറാത്തി, പഞ്ചാബി, ഭോജ്പൂരി, ഹര്യാണ്‍വി എന്നിവയുള്ള ചൗപാല്‍, കന്നഡ ലഭ്യമാക്കുന്ന നമ്മഫിക്സ്, ഹിന്ദിയിലെ എപിക് ഓണ്‍, തുടങ്ങിയവ സീ5 ഗ്ലോബല്‍ ആഡ് ഓണുകളില്‍ ലഭ്യമാക്കുന്നുണ്ട്.
ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ ഉപയോഗവും വിതരണ രീതികളും ആഗോള തലത്തിലേക്കു വികസിച്ചു കൊണ്ടിരിക്കെ കൂടുതല്‍ മികച്ച ഉള്ളടക്കങ്ങള്‍ക്കായും വ്യക്തിഗത അനുഭവങ്ങള്‍ക്കായും ഉള്ള ഉപഭോക്തൃ ആവശ്യം വര്‍ധിച്ചു വരികയാണെന്ന് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ഡിജിറ്റല്‍ ബിസിനസ് ആന്‍റ് പ്ലാറ്റ്ഫോം പ്രസിഡന്‍റ് അമിത് ഗോയങ്ക പറഞ്ഞു. സീ5 ആഡ് ഓണുകളുമായുള്ള തങ്ങളുടെ അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതോടെ ആഗോള വിപണിയിലെ പുതിയ അവസരങ്ങള്‍ വളര്‍ത്തിയെടുക്കുക കൂടിയാ ണെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഡ് ഓണുകള്‍ വരുന്നതോടെ ഉപഭോക്താക്കള്‍ ഒരു ആപ് മാത്രം ഡൗണ്‍ലോഡു ചെയ്യുകയും ഒരു ലോഗിനും പാസ് വേഡും മാത്രം ഓര്‍ത്തിരിക്കുകയും ചെയ്യേണ്ട ആവശ്യമേ വരൂ. എല്ലാ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്കും ഒരു സംവിധാനത്തിലൂടെ പണമടക്കലും സാധ്യമാകും.
ആഡ് ഓണുകള്‍ക്കു പുറമെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഗിവ് ബാക്ക് പദ്ധതിയായ ഗ്രേറ്റ് സീ5 ഗിവ് എവേ പദ്ധതി അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും. അമേരിക്കയിലെ മുന്‍നിര ദക്ഷിണേഷ്യന്‍ ഓണ്‍ലൈന്‍ വിപണിയായ ക്വിക്ലി പോലുള്ള പങ്കാളികളുമായി സഹകരിച്ചാവും ഇത് അവതരിപ്പിക്കുക. സീ5, ആഡ് ഓണുകള്‍ തുടങ്ങിയവയുടെ ഓരോ വാങ്ങലും ഉപഭോക്താക്കള്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍ ലഭിക്കാന്‍ അവസരം നല്‍കും. ഗിഫ്റ്റ് കാര്‍ഡുകള്‍ മുതല്‍ ഹവായി, ലാസ് വെഗാസ് എന്നിവ പോലുള്ള കേന്ദ്രങ്ങളിലേക്ക് എല്ലാ ചെലവുകളും അടങ്ങിയ അവധിക്കാലം വരെയുള്ള സമ്മാനങ്ങളാവും ലഭിക്കുക.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള നവീനമായ റഫറല്‍ പദ്ധതിയും ഉടന്‍ പുറത്തിറക്കും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അമേരിക്കയിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും റഫറല്‍ ലിങ്കു നല്‍കുകയും വിജയകരമായ ഓരോ റഫറലിനും 500 രൂപ വീതം നേടുകയും ചെയ്യാം. റഫറലുകളുടെ എണ്ണത്തിന് നിയന്ത്രണം ഉണ്ടാകില്ലെന്നതാണ് ഏറ്റവും ആകര്‍ഷകം. 
ആഗോള തലത്തില്‍ പൈറസിക്കെതിരായ വിപുലമായ കാമ്പെയിനും സീ5 ഗ്ലോബല്‍ അവതരിപ്പിക്കുമെന്ന് പരിപാടിയില്‍ സംസാരിക്കവെ അര്‍ച്ചന ആനന്ദ് പ്രഖ്യാപിച്ചു.  പൈറസി നടത്തുന്ന പ്ലാറ്റ്ഫോമുകള്‍ക്കെതിരായ നിയമപരമായ നീക്കങ്ങളും സീ5 ഗ്ലോബല്‍ ലഭ്യമാക്കും.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകള്‍, www.zee5.com, ഫയര്‍ ടിവി, ആപിള്‍ ടിവി, റോകു, സാംസങ് ടിവി തുടങ്ങിയവയില്‍ സീ5 ഗ്ലോബല്‍ ആഡ് ഓണുകള്‍ ലഭിക്കും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *