അച്ഛന് വേണ്ടിയും ഒരു ദിവസം, പിതൃദിനത്തിൽ ഓര്‍മിക്കാം ഈ വരികള്‍

അച്ഛൻമാർക്ക് വേണ്ടി പ്രത്യേകം എന്തിനാ ഒരു ദിവസം എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ പലരും ആ ദിവസം ഒരു പ്രത്യേക ദിനമായി തന്നെ ആഘോഷിക്കുന്നുണ്ട്. ഏല്ലാ വർഷവും മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആയി ആഘോഷിക്കുന്നത്. പിതൃദിനത്തിൽ ഒാർത്തിരിക്കാനുള്ള ചില വരികളാണ് ഇവിടെ പരിശോധിക്കുന്നത്. നോക്കാം.
1910-ൽ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുടേതായിരുന്നു ഇതിൻറെ ആശയം. അമ്മ മരിക്കുമ്പോൾ സെനോറയും അവളുടെ അഞ്ച് അനുജന്മാരും കുഞ്ഞുങ്ങളാണ്. അവരുടെ ചുമതല അച്ഛനായിരുന്നു. വില്യം ജാക്സൺ എന്ന ആ അച്ഛൻ നന്നായിത്തന്നെ മക്കളെ വളർത്തി.
വിഷമങ്ങളും പ്രതി സന്ധികളും അറിയിക്കാതെ തങ്ങളെ വളർത്തി വലുതാക്കി. തങ്ങളുടെ അച്ഛന് വലിയൊരു സന്തോഷം സമ്മാനിക്കണ മെന്ന് മകൾക്ക് തോന്നി. അവൾ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേർന്ന് ആ സ്വപ്നം യാഥാർഥ്യമാക്കി.
അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി പിതൃദിനം ആഘോഷിച്ചു. പിന്നീടത് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു. അങ്ങനെ 1972-ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സൺ എല്ലാവർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച “ഫാദേഴ്സ് ഡേ’ ആയി ആചരിക്കാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതാണ് പിതൃദിനത്തിന് പിന്നിലെ കഥ
പിതൃദിനത്തിൽ ഓര്‍മിക്കാം ഈ വരികള്‍
1. ഏതൊരു മനുഷ്യനും ഒരു പിതാവാകാൻ കഴിയും നല്ല അച്ഛനാകാൻ സാധിക്കുന്നത് കുറച്ച് പേർക്ക് മാത്രം
2.അവന്റെ കൈകൾ ശൂന്യമാകുമ്പോൾ അവന്റെ കൈകളിലേക്ക് ഓടുന്ന കുട്ടികൾ തീർച്ചയായും ധനികനാണ്.3. ഒരു പിതാവ് നിത്യമായ പിന്തുണയുടെയും ശക്തിയുടെയും തൂണാണ്.
പിതൃദിനാശംസകൾ
4.പിതാവിനോടുള്ള സ്നേഹം സ്വർഗ്ഗീയമാണ്, പിതാവിൽ നിന്നുള്ള സ്നേഹം അന്ധവും നിരുപാധികവുമാണ്.
5. സ്നേഹമുള്ള പിതാവിന്റെ ഹൃദയത്തേക്കാൾ വലിയ സ്വർഗമില്ല. പിതൃദിനാശംസകൾ
6. എങ്ങനെ ജീവിക്കണം എന്ന് പറയാതെ തന്റെ മക്കൾക്ക് ഒരു റോൾ മോഡലാകാൻ പൂർണ്ണമായും ജീവിക്കുന്ന ഒരാളാണ് പിതാവ്.
7. ഏതൊരു വിഢിക്കും ഒരു കുട്ടി ജനിക്കാം. അത് നിങ്ങളെ ഒരു പിതാവാക്കില്ല. നിങ്ങളെ ഒരു പിതാവാക്കുന്ന കുട്ടിയെ വളർത്താനുള്ള ധൈര്യമാണിത്.
8. ഒരു പിതാവിന്റെ സ്നേഹം അതുല്യമാണ്; ഈ ലോകത്തിലെ മറ്റേതൊരു പ്രണയത്തിനും ഇത് നഷ്ടപരിഹാരം നൽകാനാവില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *