ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ കൂടുതലായി വരുന്നുണ്ടെന്നും ഇതു നേരിടാന്‍ ജര്‍മനി നിലവില്‍ മതിയായ തയാറെടുപ്പുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കാള്‍ ലോട്ടര്‍ബാച്ച്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയില്‍ ഉഷ്ണതരംഗം രാജ്യത്തെ കൂടുതലായി ബാധിക്കും. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ധനും കൂടിയാണ് ലോട്ടര്‍ബാച്ച്. പ്രതിവര്‍ഷം ജര്‍മനിയില്‍ അയ്യായിരം മുതല്‍ ഇരുപതിനായിരം പേര്‍ വരെ ഉഷ്ണവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയും ഒന്നും ചെയ്യാതിരുന്നാല്‍ മരണസംഖ്യ ഉരും. ഇപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്~ മന്ത്രി മുന്നറിയിപ്പ് നല്‍കി.