മുംബൈ-ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ ഓര്‍ഡര്‍ ചെയ്യാതെ തന്നെ ഒരു കൂട്ടം ഡെലിവറി ബോയ്സ് ആഹാരവുമായി എത്തി. ഷാരൂഖ് ഇടയ്ക്ക് തന്റെ ആരാധകരുമായി ട്വിറ്ററില്‍ സംസാരിക്കാറുണ്ട്. അത്തരത്തില്‍ ഇന്നലെയും അദ്ദേഹം ആരാധകരുമായി ട്വിറ്ററില്‍ സംസാരിച്ചു. വരാന്‍ പോകുന്ന സിനിമങ്ങളുടെയും മറ്റു വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന്റെ ഇടയ്ക്ക് ഒരു ആരാധകന്‍ അദ്ദേഹത്തോട് ‘ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു’. അതിന് താരം നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘നിങ്ങള്‍ സ്വിഗ്ഗിയില്‍ ജോലി ചെയ്യുന്നയാള്‍ ആണോ? ഫുഡ് കൊടുത്ത് വിടുമോ’ എന്നായിരുന്നു താരത്തിന്റെ ചോദ്യം. എന്നാല്‍ ഇതിന് പിന്നാലെ സ്വിഗ്ഗി ഈ പോസ്റ്റിന് മറുപടി നല്‍കിയതാണ് ആരാധകരെ ഞെട്ടിച്ചത്. ‘ ഞങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണ്. ഞങ്ങള്‍ ആഹാരം അയക്കട്ടെ’ എന്നായിരുന്നു സ്വിഗ്ഗിയുടെ പ്രതികരണം. തുടര്‍ന്ന് സ്വിഗ്ഗി ഷാരൂഖിന് ഭക്ഷണം അയച്ചു. സ്വിഗ്ഗിയിലെ ചില ഡെലിവറി ബോയിസ് മുംബയിലെ മന്നത്ത് വീടിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അവര്‍ പങ്കുവച്ചിരുന്നു. ‘ഞങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണ് നിങ്ങള്‍ക്കുള്ള അത്താഴം കൊണ്ടുവന്നിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് സ്വിഗ്ഗിയുടെ പേജില്‍ ചിത്രം പങ്കുവച്ചത്.
2023 June 14EntertainmentMannathSRKtweetSwiggyഓണ്‍ലൈന്‍ ഡെസ്‌ക് title_en: Swiggy Sends Shah Rukh Khan Food Delivery at Mannat

By admin

Leave a Reply

Your email address will not be published. Required fields are marked *