പത്തനംതിട്ട- പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.അമ്പലക്കടവ് വയക്കല്‍ പടിഞ്ഞാറ്റേതില്‍ കലാധരന്‍ നായര്‍, പള്ളിയില്‍ പി എ ശ്രീകുമാര്‍, തോണ്ടത്രയില്‍ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേര്‍ക്കും ആണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാകടവില്‍ രാവിലെ 8.30 ക്കും അമ്പലക്കടവില്‍ 11 മണിക്കും ആണ് സംഭവം ഉണ്ടായത്.
2023 June 14Keralastray dogspathanamthittainjuredHospitalഓണ്‍ലൈന്‍ ഡെസ്‌ക് title_en: Five people injured in stray dog bite in Pathanamthitta

By admin

Leave a Reply

Your email address will not be published. Required fields are marked *