ചെന്നൈ-വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാരോപണം. ലളിത ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഭുവന ശേഷനാണ് വൈരമുത്തുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും തന്റെ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ചിന്മയിക്കുപിന്നാലെയാണ് ഭുവനയും വൈരമുത്തുവിനെതിരെ രംഗത്തെത്തിയത്.
1998-ലാണ് വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടെക്‌സ്‌റ്റൈല്‍ ഷോറൂമിനായി ജിംഗിള്‍ പാടിയിരുന്നു. അതിന്റെ വരികള്‍ വൈരമുത്തുവിന്റേതായിരുന്നു. ഇതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. എന്റെ ശബ്ദം നല്ലതാണെന്നും തമിഴ് ഉച്ചാരണം നല്ലതാണെന്നും സിനിമയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടടുത്ത ദിവസം തന്നെ വൈരമുത്തുവിന്റെ കോടമ്പാക്കത്തെ ഓഫീസില്‍ പോയി സി.ഡി കൈമാറി. എന്റെ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പറാണ് അദ്ദേഹത്തിന് കൊടുത്തത്. മിക്ക ദിവസവും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തില്‍ പെടും. പിന്നീട് സംഭാഷണങ്ങള്‍ വ്യക്തിപരമാകാന്‍ തുടങ്ങിയതോടെ എനിക്ക് അസ്വസ്ഥത തോന്നി.
അവാര്‍ഡ് ദാന ചടങ്ങിനായി മലേഷ്യയിലേക്ക് തന്നോടൊപ്പം വരാന്‍ വൈരമുത്തു നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. വാര്‍ത്താ അവതാരകയായി ജോലി ചെയ്തിരുന്നതിനാല്‍ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ വരേണ്ടതെന്ന് ചോദിച്ചപ്പോള്‍ അതൊന്നുമല്ല നീ വന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് താനതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
 
2023 June 14Entertainmentvairanmuthuallegationsingerme tooഓണ്‍ലൈന്‍ ഡെസ്‌ക് title_en: MeToo: allegation against Vairamuthu

By admin

Leave a Reply

Your email address will not be published. Required fields are marked *