ലോകപ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ മുബിയുടെ തിയേറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍  ഇടംപിടിച്ച് മമ്മൂട്ടി ചിത്രം ‘കാതല്‍ ദി കോര്‍’ . തങ്ങളുടെ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയേറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. അതിലാണ് മമ്മൂട്ടിയും ജ്യോതികയും (ഖ്യീവേശസമ)കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്, ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഫിലിം ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഗൗരവമുള്ളതും കലാമൂല്യമുള്ളതുമായ സിനിമകള്‍ അവതരിപ്പിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം ആണ് മുബി. 
ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കാതല്‍. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണെന്ന വിവരം ഗോവ ചലച്ചിത്രോത്സവത്തിന്റെ വെബ് സൈറ്റിലൂടെയാണ് ആദ്യം സിനിമാപ്രേമികള്‍ അറിഞ്ഞത്. നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല അഭിനേതാക്കളും സ്വവര്‍ഗാനുരാഗിയായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സൂപ്പര്‍ താരമായ മമ്മൂട്ടി ഇത്തരം ഒരു കഥാപാത്രം ചെയ്തു എന്നതാണ് ‘കാതല്‍’ ചര്‍ച്ചകളില്‍ ഇടം പിടിക്കാന്‍ കാരണം. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കാതല്‍ ഓടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ് റിപ്പോര്‍ട്ട്. ക്രിസ്മസിനോട് അനുബന്ധിച്ചാവും ചിത്രമെത്തുകയെന്നാണ് വിവരം.
ഇപ്പോഴിതാ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഏറ്റെടുത്തതുപോലെ സക്‌സസ് ടീസറും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കാതലില്‍ സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗിലൂടെയാണ് ടീസര്‍ കടന്നുപോകുന്നത്. 
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ആണ് കാതലിന്റെ സ്ട്രീമിം?ഗ് എന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. തിയേറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രം ഒരു മാസത്തിന് ശേഷം ഓടിടിയില്‍ സ്ട്രീം ചെയ്യാറുണ്ട്. ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. 13 വര്‍ഷത്തിന് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമ കൂടിയാണിത്. ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed