ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഇന്ന് പുലര്‍ച്ചെ 2.20ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. കത്രയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. 12 മണിക്കൂറിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ദോഡ ജില്ലയിലെ ഗണ്ഡോ ഭലേസ ഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.