ശബരിമല നട നാളെ തുറക്കും

ശബരിമല: മിഥുനമാസപൂജകള്‍ക്കായി ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.

മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും, നാളെ പൂജകളുണ്ടാകില്ല. മിഥുനം ഒന്നായ 16ന് പുലര്‍ച്ചെ അഞ്ചിന് നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും.
രാവിലെ 7.30 ന് ഉഷപൂജ. ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉഷപൂജയ്ക്കു ശേഷം എട്ടു മണി മുതല്‍ മാത്രമേ കുട്ടികള്‍ക്ക് ചോറൂണ് നടക്കുകയുള്ളൂ. 16 മുതല്‍ 20 വരെ ഉദയാസ്തമന പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *