കുവൈറ്റ്: സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ നവതി ജനറല്‍ കണ്‍വീനര്‍ ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. പ്രകാശനം ചെയ്തു.
അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ജോൺസൺ കെ., മലങ്കര മാനേജിങ് കമ്മറ്റി അംഗം പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ബൈജു ജോർജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയം തൊഴില്‍ പദ്ധതി എന്നീ നിലയിലുള്ള മെഗാ ചാരിറ്റി പ്രോജക്റ്റ് ആണ് പഴയപള്ളി ഇടവക ചെയ്യുന്നത്.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *