തിരുവനന്തപുരം: അന്തരിച്ച നടി ആർ സുബ്ബലക്ഷ്മിയുടെ മൃതദ്ദേഹം മുടവൻ മുകളിലെ വീട്ടിൽ ഇന്ന് പൊതുദർശനത്തിന് വെക്കും. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകളിൽ തീരുമാനമെടുക്കുക. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു.
കർണാടക സംഗീതജ്ഞയും നർത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. നന്ദനം, കല്യാണരാമൻ, തിളക്കം തുടങ്ങി നിരവധി സിനിമകളിലെ മുത്തശ്ശി വേഷങ്ങളിലൂടെയാണ് ശുഭലക്ഷ്മി ശ്രദ്ധേയ ആകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. നടൻ വിജയ്ക്കൊപ്പം തമിഴിൽ അഭിനയിച്ച ബീസ്റ്റ് ആണ് അവസാന ചിത്രം.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *