കൊച്ചി- ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ചിത്രം ഡിസംബര്‍ 8ന് തിയേറ്റര്‍ റിലീസിനെത്തും.
എസ്. എം. ടി പ്രൊഡക്ഷന്‍സ്, റഷാജ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ബിനു ക്രിസ്റ്റഫര്‍, അബ്ദുല്‍ റഷീദ്, മണികുട്ടന്‍ വി. ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരുന്നു. ഫാമിലി എന്റര്‍ടെയ്‌നര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ മണി എസ്. ദിവാകര്‍, നിസാമുദ്ദീന്‍ നാസര്‍ എന്നിവരുടേതാണ്.
ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാന്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി. എസ്, രഞ്ജന്‍ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകര്‍, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി. ഉണ്ണികൃഷ്ണന്‍ ആണ്. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
സംഗീതം: രാഹുല്‍രാജ് തോട്ടത്തില്‍, ബി. ജി. എം: ധനുഷ് ഹരികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മുനീര്‍ പൊന്നള്‍പ്, പി. ആര്‍. ഒ: പി. ശിവപ്രസാദ്.
2023 November 30EntertainmentRanibiju sopanamsivaninizamudheen nazarഓണ്‍ലൈന്‍ ഡെസ്‌ക്title_en: Biju Sopanam and Shivani starrer ‘Rani’ hits theaters on December 8