ഒഹായോ: ശതകോടീശ്വരന്‍ വാറന്‍ ബഫറ്റിന്റെ സ്വത്തുക്കളില്‍ 99 ശതമാനവും മരണാനന്തരം നാലു ചാരിറ്റി ട്രസ്ററുകള്‍ക്കു കൈമാറും. ലോകത്തിലെ അഞ്ചാമത്തെ വലിയ ധനികനും പ്രമുഖ ഓഹരി നിക്ഷേപകനുമാണ് വാറന്‍ ബഫറ്റ്.
ബഫറ്റ് തന്നെയാണ് മള്‍ട്ടിനാഷണല്‍ കമ്പനിയായ ബെര്‍ക് ഷയര്‍ ഹാത്തേ്വയുടെ ഓഹരികള്‍ കുടുംബവുമായി ബന്ധപ്പെട്ട ട്രസ്ററുകള്‍ക്ക് നല്‍കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. 780 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമുള്ള ബെര്‍ക്ക്ഷയര്‍ ഹാത്തേ്വ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിക്ക് 3,80,000 ജീവനക്കാരാണുള്ളത്.
കമ്പനിയുടെ വെബ്സൈറ്റിലുടെയാണ് പ്രഖ്യാപനം. 1,600 ക്ളാസ് എ ഓഹരികള്‍ അദ്ദേഹം 24,00,000 ക്ളാസ് ബി ഓഹരികളായി മാറ്റിയിട്ടുണ്ട്. ഇതില്‍ ഹൗവാര്‍ഡ് ജി. ബഫറ്റ് ഫൗണ്ടേഷന്‍, ഷെര്‍വുഡ് ഫൗണ്ടേഷന്‍, നോവോ ഫൗണ്ടേഷന്‍ എന്നിവയ്ക്ക് ഓരോന്നിനും 3,00,000 ഓഹരികളും സൂസന്‍ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 1,50,0000 ഓഹരികളും ലഭിക്കും.
93~ാം വയസ്സിലും ഞാന്‍ സുഖമായിരിക്കുന്നു. എന്നാല്‍, അധിക സമയത്തിലാണ് ഞാന്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്ന പൂര്‍ണ ബോധം എനിക്കുണ്ട്, നിക്ഷേപകര്‍ക്കു നല്‍കിയ കത്തില്‍ ബഫറ്റ് പറയുന്നു.
അദ്ദേഹത്തിന്റെ മൂന്നു മക്കളാണ് ഇപ്പോള്‍ സ്വത്തുക്കളുടെ നടത്തിപ്പുകാര്‍. 99 ശതമാനത്തിലധികം സ്വത്തുക്കളും നല്‍കുന്ന ചാരിറ്റി ട്രസ്ററിന്റെ രക്ഷാധികാരികളും അവര്‍ തന്നെയാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *