വെളളിക്കുളങ്ങര: ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോടാലി വിജയവിലാസം വീട്ടില്‍ മനീഷ് കുമാറിനെ (38) യാണ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആറുമാസത്തേക്ക് നാടുകടത്തിയത്.
രണ്ട് വധശ്രമകേസുകള്‍, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യം തുടങ്ങി ഏഴോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് അറിയിച്ചു.