കൊച്ചി- സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി, അനീഷ് അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന രാസ്ത ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ഒരുക്കുന്ന രാസ്ത തിയേറ്റര്‍ എക്സ്പീരിയന്‍സ് ഉറപ്പു നല്‍കുന്ന ചിത്രമാണ്.
അലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍
ലിനു ശ്രീനിവാസ് നിര്‍മ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അവിന്‍ മോഹന്‍ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
രാസ്തയുടെ എഡിറ്റിങ് നിര്‍വഹിക്കുന്നത് അഫ്തര്‍ അന്‍വര്‍ ആണ്. ഗാനരചന: ബി. കെ. ഹരി നാരായണന്‍, അന്‍വര്‍ അലി, ആര്‍. വേണുഗോപാല്‍, ഗായകര്‍: വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര, ഛായാഗ്രഹണം: പ്രേംലാല്‍ പട്ടാഴി, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.
2023 November 30Entertainmentrasthaaneesh anwarഓണ്‍ലൈന്‍ ഡെസ്‌ക്title_en: thriller film ‘Rasta’ will hit the theaters on January 5