പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംഎസ്എംഇ ഡവലപ്മെന്‍റ് & ഫെസിലിറ്റേഷന്‍  ഓഫീസ് (എംഎസ്എംഇ – ഡിഎഫ്ഒ), തൃശ്ശൂരും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന ടാലി & ബേസിക് അക്കൗണ്ടിംങ്ങ് ഫോര്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (വാണിജ്യ വ്യവസായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ടാലി ഉപയോഗം) കോഴ്സിലുള്ള സംരംഭകത്വ നൈപുണ്യ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 
മുപ്പതു പ്രവര്‍ത്തി ദിവസങ്ങള്‍  നീണ്ടുനില്‍ക്കുന്ന ടാലിയിലുള്ള പരിശീലനം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും ജോലി ചെയ്യുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാവും. 
കമ്പ്യൂട്ടര്‍/കൊമേഴ്സ് വിഷയത്തില്‍ അടിസ്ഥാന വിവരങ്ങളുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പാലക്കാട്, അകലൂര്‍ മൗണ്ട്സീന കോളേജിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 
ഡിസംബർ 4 മുതൽ 2024 ജനുവരി 20 വരെയാണ് കോഴ്‌സ് കാലാവധി. അപേക്ഷ ഫീസ് 500 രൂപ. എസ്.സി/എസ്.ടി/വനിതാ/ബി.പി.എൽ/ഭിന്നശേഷി/എക്സ് സർവീസ് മാൻ എന്നിവർക്ക് ഫീസില്ല. 
താല്പര്യമുള്ളവര്‍ക്ക് ഗൂഗിൾ ഫോം മുഖേന (https://forms.gle/sDhApYLKpZdyt2Ew8) രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. 
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം ഫോൺ: 8330080536, 7042755898.

By admin

Leave a Reply

Your email address will not be published. Required fields are marked *