കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. അഡ്വക്കേറ്റ് പി ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസടുത്തത്. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
2018 ല്‍ നടന്ന ഒരു പീഡനകേസില്‍ നിയമസഹായം നല്‍കാന്‍ എന്നപേരില്‍ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് പരാതി.
കഴിഞ്ഞ ഒക്ടോബര്‍ 9 നും 10 നുമാണ് ബലാത്സംഗം നടന്നതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.