14 ബാച്ചുകൾ അനുവദിച്ചാലും 33450 വിദ്യാർത്ഥികൾ ഗവ / എയ്ഡഡ് മേഖലയിൽ പഠിക്കാൻ അവസരം കിട്ടാതെ പടിക്ക് പുറത്ത് തന്നെ നിൽക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
മലപ്പുറത്ത് 669 സ്ഥിരം ബാച്ചുകൾ അനുവദിക്കതെ ഈ പ്രശ്നത്തിന് പരിഹാരമാവില്ല എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ 669 സ്ഥിരം ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്നും മലപ്പുറത്തെ ജനങ്ങളെ കണ്ണിൽ പൊടിയിടാൻ വേണ്ടി കുറഞ്ഞ ബാച്ചുകൾ പ്രഖ്യാപ്പിച്ച് ജനതയെ മുഴുവൻ പരിഹസിക്കരുത് എന്നും സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
സെക്രട്ടറിയേറ്റിൽ ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ബാസിത് താനൂർ, സുമയ്യ ജാസ്മിൻ വൈസ് പ്രസിഡന്റ് മാരായ ഫയാസ് ഹബീബ്, വി.ടി.എസ് ഉമർ തങ്ങൾ, സാബിറ ശിഹാബ്, ഷാറൂൻ അഹ്മദ്, സെക്രട്ടറിമാരായ ഷബീർ പി.കെ, അജ്മൽ തോട്ടോളി, സൈനബ് പൊന്നാനി, ശിബാസ് പുളിക്കൽ എന്നിവർ സംബന്ധിച്ചു.
