ദുബായ്: യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ഡിസംബർ മാസം മുഴുവൻ റാസൽഖൈമയിലെ പൊതു പിഴകളിൽ 50 ശതമാനം ഇളവ് നൽകുമെന്ന് പൊതു സേവന വകുപ്പ് അറിയിച്ചു.
ദേശീയ ദിനത്തിൽ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സന്തോഷം പകരുന്നതിന് വേണ്ടിയുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭമെന്ന് റാസൽഖൈമ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്‌ടർ ജനറൽ ഖാലിദ് ഫദൽ അൽ അലി പറഞ്ഞു.
കുടിശ്ശികയുള്ള പിഴകൾ തീർപ്പാക്കുന്നതിന് താമസക്കാരെ പ്രോത്സാഹിപ്പിക്കും. വ്യക്തികളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ കണക്കിലെടുത്താണ് ഇത്തരത്തിൽ ഇളവുള്ള പിഴകൾ ലക്ഷ്യമിടുന്നത്.