ബര്‍ലിന്‍: ജര്‍മനിയിലെ ദേശീയ ഫുട്ബോള്‍ ലീഗായ ബുണ്ടസ് ലിഗയില്‍ പുരുഷ ടീമിന്റെ സഹ പരിശീലകയായി വനിതയെത്തി ചരിത്രമെഴുതി. മേരി ലൂയിസ് ഇറ്റയാണ് ബുണ്ടസ് ലിഗയുടെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു പുരുഷ ടീമിന്റെ സഹ പരിശീലക സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരിക്കുന്നത്.
യൂണിയന് ബെര്‍ലിന്‍ എന്ന ക്ളബ്ബിന്റെ സഹ പരിശീലക സ്ഥാനത്തേക്കാണ് 32കാരിയായ ഈ മുന്‍ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ എത്തിയിരിക്കുന്നത്. നിലവില്‍ മാര്‍ക്കോ ഗ്രോട്ടെയാണ് ടീമിന്റെ താത്കാലിക പരിശീലകന്. ഒരുപക്ഷേ, മാര്‍ക്കോ മാറിക്കഴിഞ്ഞാല്‍ ഇറ്റ മുഖ്യ പരിശീലകയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
26ാം വയസില്‍ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന മേരി വെര്‍ഡര്‍ ബ്രെമന്റെ അണ്ടര്‍ 15 ആണ് കുട്ടികളുടെ ടീമിന്റെ പരിശീലകയായിക്കൊണ്ടാണ് ഈ രംഗത്തെത്തുന്നത്. നേരത്തെ വനിതാ ലീഗില്‍ എഫ്എഫ്സി ടര്‍ബൈന്‍ പോട്സ്ഡാമിന്റെ താരമായിരുന്നു മേരി.