തൃശൂര്‍: 160 വര്‍ഷത്തെ  വിശ്വസ്ത പാരമ്പര്യമുള്ള ബോബി ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് ബോചെ ബ്രാന്‍ഡിലുള്ള ‘ഫസ്റ്റ് കിസ് ബേബി വെയര്‍’. രണ്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പുകളാണ് ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നത്. 
ഇക്കോ വാഷ് ചെയ്ത്, യാതൊരു അലര്‍ജിയും ഉണ്ടാക്കാത്തതെന്ന് ഉറപ്പുവരുത്തിയ തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് ഫസ്റ്റ് കിസ് ബേബി വെയറിന്റെ നിര്‍മാണം. 
ഏറ്റവും മികച്ച ഗുണനിലവാരത്തോടെ മിതമായ വിലയിലാണ് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. ബേബി വെയര്‍ നിര്‍മാണ രംഗത്ത് പരിചയ സമ്പന്നരായ ഡിസൈനേഴ്സാണ് വ്യത്യസ്തമായ ഉടുപ്പുകള്‍ തയ്യാറാക്കുന്നത്. 
അന്തര്‍ദേശീയ നിലവാരത്തിലുള്ള കുഞ്ഞുടുപ്പുകള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് ഫസ്റ്റ് കിസ് ബേബി വെയര്‍ ലോഞ്ച് ചെയ്തുകൊണ്ട് ബോചെ പറഞ്ഞു.  
കേരളത്തിലെ എല്ലാ പ്രമുഖ ഔട്‌ലെറ്റുകളിലും ഉടന്‍ തന്നെ ഫസ്റ്റ് കിസ് ബേബി വെയര്‍ ലഭ്യമാകുന്നതാണെന്നും, ആദ്യവര്‍ഷം നൂറ് കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തൃശൂരില്‍ നടന്ന ലോഞ്ചിങ്ങ് ചടങ്ങില്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും റാമ്പ് വോക്ക് കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറി. ഫസ്റ്റ് കിസ് ബേബി വെയര്‍ വര്‍ക്കിംഗ് പാര്‍ട്ണര്‍ ഡോ. ഷൈന്‍, ബോബി ഗ്രൂപ്പ് ജി.എം. (മാര്‍ക്കറ്റിംഗ്) അനില്‍ സി.പി, ഗ്രൂപ്പ് പി.ആര്‍.ഒ. വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *