ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാൻ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ. അൽ-ഖാദിർ അഴിമതിക്കേസിലാണ് ഇമ്രാനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അഡ്യാല ജയിലിൽ നടന്ന ഹിയറിങ്ങിൽ ജഡ്ജ് മുഹമ്മദ് ബഷീറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം അൽ-ഖാദിർ കേസുമായി ബന്ധപ്പെട്ട്. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ജയിലിലെത്തി ഇമ്രാനെ ചോദ്യം ചെയ്തിരുന്നു. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ കഴിയുന്ന ഇമ്രാനെ രണ്ടു മണിക്കൂറോളമാണ് അക്കൗണ്ടബിലിറ്റി ബ്യൂറോ ചോദ്യം ചെയ്തത്. പാക് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ഇമ്രാന്‍ […]