ദുബായ്: യുഎഇയുടെ 52 -ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ദുബായ് കെഎംസിസി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിഐപി ഒന്നിലെ ഐകൊ മാളിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് കെയർ ക്ലീനിക്കിലാണ് ക്യാമ്പ് നടന്നത്.
ജില്ലാ വൈസ് പ്രസിഡണ്ട് ആർ.വി.എം മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ഐപിഎ ചെയർമാൻ സൈനുദ്ധീൻ (എം.ഡി, ഹോട്ട് പാക്ക്) ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത്, സംസ്ഥാന സെക്രട്ടറി അബ്ദുൾ ഖാദർ അരിപ്പാബ്ര, മുൻ സംസ്ഥാന ട്രഷറർ എ.സി.ഇസ്മയിൽ, ജോബി (എംഡി, ബ്രൈറ്റ് കെയർ), നവാസ് (എം.ഡി ഗ്രാൻ്റ് കാലിക്കറ്റ്), ജില്ലാ ജന: സെക്രട്ടറി അഷറഫ് കിള്ളിമംഗലം, ട്രഷറർ അബ്ദുസമദ് ചാമക്കാല, ഓർഗ സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ലാ കോ – ഓർഡിനേഷൻ സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, ജില്ലാ ഭാരവാഹികളായ ബഷീർ എടശ്ശേരി, മുസ്തഫ വടുതല, മുഹമ്മദ് അക്ബർ ചാവക്കാട്, ഡോക്ടർമാരായ ഷാരൂൺ, വിനീത്, ഗ്ലോറി, ജെസ്ന, ജിജോ എന്നിവർ സംസാരിച്ചു.
ആക്ടിംഗ് ജന: സെക്രട്ടറി ഷാജഹാൻ വലിയകത്ത്, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം മുസ്ലിം വീട്ടിൽ, ട്രഷറർ അബ്ദുൾ സലാം ചിറനെല്ലൂർ, ഭാരവാഹികളായ റഷീദ് പുതുമനശേരി, നൗഫൽ പാവറട്ടി, അഫ്സൽചൊവല്ലൂർ, അൻവർ റഹ്മാനി, അസ്‌ലം തിരുനെല്ലൂർ എന്നിവരും ഡിഐപി മേഖല കെഎംസിസി നേതാക്കളായ ശൗകത്ത്, അബ്ദുൽ റഹിമാൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. പ്രസിഡണ്ട് ഷക്കീർ കുന്നിക്കൽ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഹർഷാദ് നന്ദിയും പറഞ്ഞു.