കൊച്ചി: മൂന്നാറിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകുന്നതിന് താൽക്കാലിക വിലക്ക്. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. വൺ എർത്ത് വൺ ലൈഫ് എന്ന എൻജിഒ സമർപ്പിച്ച ഹരജിയിലാണ് നടപടി.
മൂന്നാറിൽ അനധികൃത കയ്യേറ്റം നടക്കുന്നുവെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. മൂന്നാറിനെ കുറിച്ച് പഠിക്കാൻ അമിക്കസ് ക്യൂരിയായി അഡ്വ ഹരീഷ് വാസുദേവനേയും കോടതി നിയോഗിച്ചു. മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കാനായി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും, ജസ്റ്റിസ് സോഫി തോമസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രത്യേകം രൂപീകരിച്ചിരുന്നു.
