ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി

കുവൈറ്റ് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. ജൂൺ 9 വെള്ളിയാഴ്ച വിശുദ്ധ കുർബാനാനന്തരം ഇടവക വികാരി ഫാദർ. മാത്യു എം മാത്യു വൃക്ഷതൈ നാട്ട് പരിസ്ഥിതി ദിനാചാരണം ഉദ്ഘാടനം ചെയ്തു. യുവാജനപ്രസ്ഥാന കൽക്കട്ടാ ഭദ്രാസന ജോയിന്റ് സെക്രട്ടറി ഷൈജു വർഗീസ് ബോധവൽക്കരണ സന്ദേശം നൽകി.
ഇൻഡോർ പ്ലാന്റ് സെയിൽ ആദ്യ വിൽപ്പന ഇടവക ട്രസ്റ്റി ബിനു ചെമ്പലയത്തിന് നൽകി കൊണ്ട് ഇടവക വികാരി നിർവഹിച്ചു. ഇടവക സെക്രട്ടറി മാർക്കോസ്, യുവജന പ്രസ്ഥാന സെക്രട്ടറി വിനോദ് വരുഗീസ്, ട്രഷറർ ജിനു കുന്നത്ത് ഇടവക സോണൽ പ്രതിനിധി സബിൻ സാം എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഇൻഡോർ പ്ലാന്റ് സെയിൽ നടത്തപ്പെട്ടു. പ്രസ്തുത പരിപാടിക്ക് ഇടവക യുവജനപ്രസ്ഥാന പ്രവർത്തകർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed