ഭോപ്പാല്‍- ഇന്റര്‍വ്യൂവിനെത്തിയ മലയാളി യുവാവ് ട്രെയ്നില്‍നിന്നു വീണു മരിച്ചു. പത്തനംതിട്ട തിരുവല്ലയ്ക്കടുത്ത് പൊടിയാടി സ്വദേശി ജോബിന്‍ എം. ജോയ് (30) ആണ് മരിച്ചത്. 
ജൂണ്‍ 11ന് ഭോപ്പാലില്‍ നിന്ന് അഞ്ച് മണിക്കു പുറപ്പെട്ട മംഗള എക്‌സ്പ്രസിലാണ് ജോബിന്‍ കയറിയത്. അര മണിക്കൂറിനു ശേഷം റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഭോപ്പാലില്‍ ബന്ധുക്കളില്ലാത്തതിനാല്‍ വീട്ടുകാരുടെ ആവശ്യ പ്രകാരം യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. പി. ദാസിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊച്ചിയിലേക്ക് വിമാനമാര്‍ഗം അയച്ചു. സംസ്‌ക്കാരം ബുധനാഴ്ച നടക്കും.
2023 June 13Indiajobinഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Malayali youth died after falling from a train in Bhopal while attending an interview

By admin

Leave a Reply

Your email address will not be published. Required fields are marked *