മക്ക – വിദേശ ഹജ് തീർഥാടകരുടെ സൗദിയിലേക്കുള്ള മുഴുവൻ പ്രവേശന നടപടിക്രമങ്ങളും സ്വദേശങ്ങളിൽ പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി ഇന്നലെ വരെ ഒന്നര ലക്ഷത്തിലേറെ ഹാജിമാർ പുണ്യഭൂമിയിലെത്തി. മൊറോക്കൊ, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലാണ് ഈ വർഷം മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ തുർക്കിയിലും ഐവറി കോസ്റ്റിലും ഇക്കൊല്ലം ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്. 415 വിമാന സർവീസുകളിലായി ആകെ 1,51,533 ഹാജിമാരാണ് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഇതുവരെ എത്തിയത്.
ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കൽ, ഇ-വിസ അനുവദിക്കൽ, ആരോഗ്യ വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പുവരുത്തി വിദേശങ്ങളിലെ എയർപോർട്ടുകളിൽ ജവാസാത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കൽ, മക്കയിലെയും മദീനയിലെയും താമസ, യാത്രാ ക്രമീകരണങ്ങൾക്കനുസരിച്ച് ലഗേജുകൾ തരംതിരിച്ച് കോഡിംഗ് നടത്തൽ എന്നീ നടപടികൾ അടക്കം ഹജ് തീർഥാടകരുടെ മുഴുവൻ നടപടിക്രമങ്ങളും സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിൽ പൂർത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് പദ്ധതി. ഇതിന്റെ പ്രയോജനം ലഭിക്കുന്നവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ വിമാനമിറങ്ങിയാലുടൻ മറ്റു നടപടിക്രമങ്ങൾക്കൊന്നും കാത്തുനിൽക്കാതെ നേരെ ബസുകളിൽ കയറി താമസസ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കും. തീർഥാടകരുടെ ലഗേജുകൾ ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകും.
മക്ക റൂട്ട് പദ്ധതി ഗുണഭോക്താക്കളുടെ പാസ്‌പോർട്ടുകളിൽ ജവാസാത്ത് ഡയറക്ടറേറ്റ് പ്രത്യേക സീൽ പതിക്കുന്നുണ്ട്. പദ്ധതിയുടെ വിഷ്വൽ ഐഡന്റിറ്റി അടങ്ങിയ സീലാണ് പതിക്കുന്നത്. വിഷൻ 2030 പദ്ധതികളിൽ ഒന്നായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് പദ്ധതി.
2023 June 13Saudititle_en: Makkah route project benefited 1.5 lakh pilgrims

By admin

Leave a Reply

Your email address will not be published. Required fields are marked *