സ്ലൈഗോ: സ്ലൈഗോ സെൻ്റ്  തോമസ് സീറോ മലബാർ കുർബാന സെൻ്റർ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ‘റിജോയീസ്’ 2023 ഡിസംബർ 2 ശനിയാഴ്ച നടക്കും.  പ്രശസ്ത വചനപ്രഘോഷകനും   ഗാനരചയിതാവും, യൂറോപ്പ് സീറോ മലബാർ  യൂത്ത് കോഡിനേറ്ററുമായ ഫാ. ബിനോജ് മുളവരിക്കൽ, ആർ.സി.എസ്. ഐ. (R.C.S.I)  യൂണിവേഴ്സിറ്റിയിലെ ലീഡീർഷിപ് പ്രോഗ്രാം ഡയറക്ടറും ലെക്ചററുമായ ഡോ. ഷേർളി ജോർജ് എന്നിവർ ഈ ഏകദിന പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു.
2023 ഡിസംബർ രണ്ടാം തീയതി സ്ലൈഗോ ബാലിസൊഡേർ  സെൻ്റ് ബ്രിജിത്ത് കാത്തലിക് ദേവാലയത്തിൽ (St. Brigid’s Church, Ballisodare, Co. Sligo)  നടത്തുന്ന  ഈ പ്രോഗ്രാമിലേക്ക് വിവാഹിതരായ  എല്ലാ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ഫോം നവംബർ 28 നുള്ളിൽ പൂരിപ്പിച്ച് അയക്കേണ്ടതാണ്.
പ്രവാസികളായ സ്ത്രീകൾ തങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ നല്ലൊരു ഭാര്യയും അമ്മയുമായി ജീവിക്കുന്നതിൻ്റെ  പ്രാധാന്യവും കുടുംബങ്ങളിൽ സമാധാനം നിലനിർത്തുന്നതിൽ അവർക്കുള്ള പങ്കാളിത്തത്തേയും ഉത്തരവാദിത്വങ്ങളേയും സംബന്ധിച്ചും, കുടുംബ ജീവിതത്തിന്റെ വിജയത്തിന് ആത്മീയതയ്ക്കുമുള്ള പ്രസക്തിയെക്കുറിച്ചും, തങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് കൂടുതൽ ബോധ്യത്തിൽ വളരാനും പ്രേരണ  ലഭിക്കുന്ന പ്രസ്തുത ക്ലാസുകളിലേക്കും വിശുദ്ധ കുർബാനയിലേക്കും ആരാധനയിലേക്കും 
ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സ്ലൈഗോ മാതൃവേദി അറിയിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *