റിയാദ്: റോഷൻ സൗദി ലീഗിൽ അതിശയിപ്പിക്കുന്ന ഇരട്ട ഗോളുകളുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നിത്തിളങ്ങിയ മത്സരത്തിൽ അൽനസ്റിന് ഉജ്വല ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അൽ അഖ്ദൂദിനെയാണ് പരാജയപ്പെടുത്തിയത്.
13ാം മിനിറ്റിൽ സാമി അൽ നാജിയാണ് അൽ നസ്റിനായി ആദ്യ ഗോൾ നേടിയത്. തുടർന്ന് അൽ അഖ്ദൂദ് എതിരാളികളെ ഗോളടിക്കാൻ വിടാതെ ഏറെനേരം പിടിച്ചുകെട്ടി. എന്നാൽ, കളിയുടെ അവസാന ഘട്ടത്തിൽ ​ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൂപ്പർ ഫിനിഷുകളിൽ അവരുടെ എല്ലാ ആയുധങ്ങളും നിഷ്ഫലമാകുകയായിരുന്നു.
77ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൂട്ടിൽനിന്ന് ആദ്യ ഗോൾ പിറന്നത്. വളഞ്ഞുനിന്ന മൂന്ന് പ്രതിരോധ നിരക്കാരെയും ഗോൾകീപ്പറെയും കബളിപ്പിച്ച് അസാധ്യ ആംഗിളിൽനിന്നുള്ള പൊള്ളുന്ന ഷോട്ട് വലയിൽ കുതിച്ചുകയറുകയായിരുന്നു. മൂന്ന് മിനിറ്റിനകം താരത്തിന്റെ രണ്ടാം ഗോളും എത്തി. ഗോൾ തടയാൻ ഓടിയെത്തിയ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് തട്ടിയിട്ട് 40 വാര അകലെനിന്നായിരുന്നു രണ്ടാം ഗോൾ. തടയാൻ ഗോൾ ലൈനിൽ ഓടിയെത്തിയ എതിർതാരവും നിസ്സഹായനായി.

By admin

Leave a Reply

Your email address will not be published. Required fields are marked *