കൊല്ലം: പിഡബ്ലുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ. താലൂക്ക് സഭാ മീറ്റിങ്ങിനിടെ പിഡബ്ലുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ പരാതി പരിശോധിക്കാന്‍ ഇറങ്ങിയതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.
താലൂക്ക് സഭ ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും താന്‍ പോകരുത്. പഞ്ചായത്ത് പ്രസിഡന്റ് മാരും മറ്റ് ഉദ്യോഗസ്ഥരും വരുമ്പോള്‍ ഇനി കറങ്ങാന്‍ പോകാന്‍ നില്‍ക്കരുത്. ഇത് നേരത്തേയും വാണിംഗ് തന്നതാണ്. ഇത് ലാസ്റ്റ് വാണിങ്ങാണ്. ഇനി ആവര്‍ത്തിക്കരുത് എന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
പരാതി പരിശോധിക്കാന്‍ ഉച്ചയ്ക്ക് ശേഷം പോകാമായിരുന്നു. എല്ലാവരും പങ്കെടുക്കുന്നതാണ് താലൂക്ക് സഭ. പഞ്ചായത്ത് അംഗങ്ങളും അധ്യക്ഷന്മാരും വന്നിരിക്കുമ്പോള്‍ വന്നിരിക്കുമ്പോള്‍ നിങ്ങള്‍ കറങ്ങാന്‍ പോകുന്നത് ഇന്ന് നിര്‍ത്തണം. മേലാല്‍ ഈ പണിയെടുക്കരുത്. നേരത്തേയും നോട്ടീസ് കൊടുത്തതാണ്. മൂന്നാഴ്ച മുമ്പും നോട്ടീസ് നല്‍കിയതാണെന്നും ഗണേഷ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു.
താലൂക്ക് സഭ കൂടിയ സമയത്ത് ഫോണിലേക്ക് പരാതി വന്നതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്കായി പി.ഡബ്ല്യൂ.ഡി. എന്‍ജിനീയര്‍ പോകുന്നത്. ഇതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. എം.എല്‍.എയുടെ താക്കീതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ യോഗത്തിലേക്ക് തിരികെയെത്തി.