ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡറെ പൊലീസ് മടക്കി അയച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മടക്കി അയച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനം നടപ്പന്തലില്‍ വച്ചാണ് സംഭവം.  ചെന്നൈയില്‍ നിന്നും ദര്‍ശനത്തിനെത്തിയ സതീഷ് കുമാറിനെയാണ് (25) പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പരിശോധനയ്ക്കായി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. അതിനു പിന്നാലെ ദര്‍ശനം നടത്താന്‍ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
പതിനെട്ടാം പടി കയറുന്നതിനു മുന്‍പുള്ള നടപ്പന്തലില്‍ പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് സതീഷ് കുമാറിനെ ശ്രദ്ധിക്കുകയും തുടര്‍ന്ന് നടപടിയെടുക്കുകയും ചെയ്തത്. അതേസമയം സതീഷ് കുമാറിനൊപ്പം എത്തിയവര്‍ ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നിരവധി പ്രശ്‌നങ്ങള്‍ മുന്‍പ് നടന്നിരുന്നതിനാല്‍ ഇക്കാര്യത്തില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയാണ്. 
നിലവില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്താറില്ല. ഇക്കാര്യത്തില്‍ സ്ഥായിയായ തീരുമാനം ഉണ്ടാകുന്നതുവരെ ഈ രീതി തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് നിലവില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നതും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *